പാരീസ്: അടുത്ത മാസം ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനുള്ള 26 അംഗ ഫ്രഞ്ച് ടീമിനെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് പ്രഖ്യാപിച്ചു. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയാണ് നായകന്‍. എംബാപ്പെയും നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവായ ഒസ്മാന്‍ ഡെംബെലെയും നയിക്കുന്ന കരുത്തുറ്റ മുന്നേറ്റനിരയാണ് ഫ്രാന്‍സിന്റെ പ്രധാന കരുത്ത്. എംബപ്പെയുടെ ചെറിയ പരിക്ക് ഒരു ആശങ്കയാണ്.
ഫ്രാന്‍സിനായി 56 ഗോളുകള്‍ നേടിയിട്ടുള്ള എംബാപ്പെക്ക് മുന്നില്‍ ഇനി ഒലിവിയര്‍ ജിറൂഡ് (57) മാത്രമാണുള്ളത്. അത് ഈ ലോകകപ്പോടെ തകരും. കഴിഞ്ഞ സീസണില്‍ പി.എസ്.ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയും 35 ഗോളുകള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്ത ഡെംബെലെയുടെ ഫോമും നിര്‍ണായകമാണ്.
ഫ്രഞ്ച് ടീം:
ഗോള്‍കീപ്പര്‍മാര്‍: മൈക്ക് മഗ്‌നാന്‍, റോബിന്‍ റിസര്‍, ബ്രൈസ് സാംബ.
പ്രതിരോധം: ലൂക്കാസ് ഡീഗ്‌നെ, മാലോ ഗുസ്റ്റോ, ലൂക്കാസ് ഹെര്‍ണാണ്ടസ്, തിയോ ഹെര്‍ണാണ്ടസ്, ഇബ്രാഹിമ കൊണാട്ടെ, മാക്‌സെന്‍സ് ലാക്രോയിക്‌സ്, ജൂള്‍സ് കുണ്ടെ, വില്യം സാലിബ, ദയോട്ട് ഉപമെക്കാനോ.
മധ്യനിര: എന്‍ഗോളോ കാന്റെ, മനു കോനെ, അഡ്രിയാന്‍ റാബിയോട്ട്, ഔറേലിയന്‍ ചൗമേനി, വാരന്‍ സെയര്‍ എമറി.
മുന്നേറ്റനിര: മഗ്‌നസ് അക്ലിയോച്ചെ, ബ്രാഡ്‌ലി ബാര്‍ക്കോള, റയന്‍ ചെര്‍ക്കി, ഒസ്മാന്‍ ഡെംബെലെ, ഡിസയര്‍ ദൂയി, മൈക്കല്‍ ഒലീസ്, കിലിയന്‍ എംബാപ്പെ, ജീന്‍ ഫിലിപ്പ് മാറ്റേറ്റ, മാര്‍ക്കസ് തുറാം






