ന്യൂഡല്‍ഹി: പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഭീകരര്‍ക്ക് അഭയം നല്‍കുന്നതും ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതും പാകിസ്ഥാന്‍ തുടരുകയാണെങ്കില്‍, ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടിവരുമെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
ഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ നടന്ന പരിപാടിയില്‍, ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സൈനിക നീക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വീണ്ടും ഉണ്ടായാല്‍ ഇന്ത്യന്‍ സൈന്യം എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.






