കോട്ടയം: രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചതെന്നും അനുകൂലമായ തീരുമാനം എടുക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
‘ഏഴ് എംഎല്‍എമാര്‍ വിജയിച്ച സാഹചര്യത്തില്‍ ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചത്. അവരുടെ ബുദ്ധിമുട്ടുകള്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ന്യായമായ ആവശ്യമെന്ന നിലയില്‍ അനുകൂലമായ തീരുമാനം എടുത്തുതരണം എന്നാണ് ഇന്നലത്തെ ചര്‍ച്ചയിലും ആവശ്യപ്പെട്ടത്. ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് പോകുന്നതിനോട് ഇപ്പോള്‍ താല്‍പര്യമില്ല. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട രണ്ട് മന്ത്രിസ്ഥാനം തന്നെ ലഭിക്കുന്ന വിധത്തില്‍ തീരുമാനം എടുക്കണം- മോന്‍സ് പറഞ്ഞു.






