കൊല്ലം: അവധി ആഘോഷത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുനലൂർ മാർക്കറ്റ് ജംഗ്ഷൻ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ നെടുങ്കയം സ്വദേശിനി ഡോയി മോൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
പുനലൂർ കേളങ്കാവ് ആർപിഎൽ മേഖലയിലെ ഹെലിപാഡ് ഭാഗത്താണ് സംഭവം നടന്നത്. ഇന്ന് വൈകിട്ട് ഏകദേശം ഏഴുമണിയോടെ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പുനലൂരിൽ നിന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ സ്വദേശികളായ ടോയ്, ജിഷ്ണു, റഫീഖ്, അലി എന്നിവരാണ് കാറിലുണ്ടായിരുന്നത്.
മരിച്ച ഡോയി മോന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഏരൂർ പോലീസ് അറിയിച്ചു.






