Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സഗൗരവം സത്യപ്രതിജ്ഞ ചെയ്ത ഷിബു ബേബി ജോണും സിപി ജോണും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തില്‍ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരുടെ മഹാസംഗമത്തിനൊപ്പം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചത് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലെ വ്യത്യസ്തതകള്‍. പതിവ് കോണ്‍ഗ്രസ് ശൈലികളില്‍നിന്ന് മാറി സഗൗരവം സത്യപ്രതിജ്ഞ ചെയ്തവര്‍ ഇത്തവണയുണ്ട്.

ചവറയുടെ ജനനായകന്‍ ഷിബു ബേബി ജോണ്‍ ദൈവനാമത്തിന് പകരം ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്താണ് വീണ്ടും മന്ത്രിപദത്തിലേക്ക് എത്തിയത്. ആര്‍.എസ്.പി നേതാവായ അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന രീതിയിലാണ് ഗവര്‍ണര്‍ മുമ്പാകെ ഒപ്പിട്ടത്.

സി.എം.പി നേതാവായ സി.പി. ജോണും ഇതേ ശൈലി തന്നെയാണ് പിന്തുടര്‍ന്നത്. ദൈവനാമത്തിന് പകരം ‘സഗൗരവം’ എന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് മന്ത്രിയായി ചുമതലയേറ്റത്. രാജ്യത്തെ നിലവിലെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രിയായി സിപി ജോണ്‍ മാറുകയും ചെയ്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix