തിരുവനന്തപുരം: ഇത്തവണ യുഡിഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പതിവ് പോലെ 13-ാം നമ്പര്‍ കാറില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും 13ാം നമ്പര്‍ ആരും ഉപയോഗിച്ചിരുന്നില്ല. 13 എന്ന അക്കം ‘അശുഭ’ സംഖ്യയെന്ന് വാദിച്ചാണ് കാർ വേണ്ടെന്ന് വെക്കുന്നത്. മന്ത്രിമാര്‍ ആരും വേണ്ടെന്ന് പറഞ്ഞതോടെ ഈ കാര്‍ ടൂറിസം വകുപ്പ് ഒഴിവാക്കി. എന്നാല്‍ രണ്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെയും അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും കാലത്ത് മന്ത്രിമാര്‍ 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയിരുന്നു.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 13-ാം നമ്പര്‍ കാർ കഴിഞ്ഞ സർക്കാരിൽ ഉപയോഗിച്ചിരുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനവകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകും 2006ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ അന്ന് വിദ്യാഭ്യാസ മന്ത്രായായിരുന്ന എം എ ബേബിയും ഇതേ കാർ തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്.






