Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സർക്കാർ വരുംമുൻപേ നടത്തിയ സമരത്തേച്ചൊല്ലി ബിജെപിയിൽ പോര്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു മുൻപേ സർക്കാരിനെതിരെ നടത്തിയ സമരത്തെച്ചൊല്ലി ബി.ജെ.പി.യിൽ പോര് ശ്കതമാകുന്നു. അധികാരത്തിലെത്തിയാൽ മേയ് 15 മുതൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യു.ഡി.എഫ്. പ്രഖ്യാപിച്ചിരുന്നു. ഇത് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മേയ് 15-ന് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര നടത്തി പ്രതിഷേധിച്ചത്.

സമരം നടക്കുമ്പോൾ സത്യപ്രതിജ്ഞപോലും കഴിഞ്ഞിട്ടില്ലെന്നും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രിയെന്നും പകൽ ടോർച്ചടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരത്തിന്‍റെയും പിതാവെന്നും നിയുക്ത എം.എൽ.എ. സന്ദീപ് വാരിയർ പരിഹസിച്ചു. സമരത്തെച്ചൊല്ലി ബി.ജെ.പി.ക്കുള്ളിലും പുറത്തും വിമർശമുയർന്നിരുന്നു. സമരവും അതിന് നൽകിയ വിശദീകരണവും വിമർശവുമായെല്ലാം ബന്ധപ്പെട്ടുള്ള നേതാക്കളുടെ പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും വിമർശിച്ചും കടുത്ത പ്രതികരണങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വരുന്നത്. കോമാളിത്തരം കാണിച്ചിട്ട് അത് ന്യായീകരിക്കുകയാണെന്നുവരെ പ്രതികരണമുണ്ട്.

Recent News

Advertisement
WhiteswanTV Footer