Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡൽഹി വിമാനത്താവളത്തിൽ ചോക്ലേറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ച 396 ഗ്രാം സ്വർണം പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചോക്ലേറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 396 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഗ്രീൻ ചാനലിൽ നടത്തിയ സ്പോട്ട് പ്രൊഫൈലിംഗിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും തടഞ്ഞ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.

ബാഗുകളുടെ എക്‌സ്‌റേ പരിശോധനയിൽ ചോക്ലേറ്റ് പാക്കറ്റുകൾക്കുള്ളിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ പൊടി രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചിരുന്നതായി വ്യക്തമായി.

200 ഗ്രാം, 196 ഗ്രാം എന്നിങ്ങനെ രണ്ട് ലോട്ടുകളിലായി 999.9 പരിശുദ്ധിയുള്ള മൊത്തം 396 ഗ്രാം സ്വർണം പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി കസ്റ്റംസ് വകുപ്പ് വ്യക്തമാക്കി. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം സ്വർണം പിടിച്ചെടുത്തതായും യാത്രക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer