അരി കഴുകിയ വെള്ളം മികച്ചൊരു ബ്യൂട്ടി ടിപ് ആണെന്ന് അറിയാമോ? ഇതില്‍ വിറ്റാമിന്‍ ബി, ഇ, അമിനോ ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി ചര്‍മസംരക്ഷണത്തിന് പറ്റിയ ഘടങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവിക ബ്യൂട്ടി ടോണറായി പ്രവര്‍ത്തിക്കുന്നു.
അരി കഴുകിയ വെള്ളം ഉപയോഗിച്ച് സ്ഥിരമായി മുഖം കഴുകുന്നത് ചര്‍മത്തിന് സ്വഭാവിക തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തെ ഫ്രെഷ് ആയി സൂക്ഷിക്കുന്നു.
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മത്തിലുണ്ടാകുന്ന പ്രകോപനങ്ങളും ചുവപ്പും മുഖക്കുരുവുമെല്ലാം കുറയ്ക്കും.
ഇതൊരു നാച്വുറല്‍ ടോണറായി പ്രവര്‍ത്തിക്കുന്നു. ചര്‍മത്തിലെ തുറന്നിരിക്കുന്ന സുഷിരങ്ങള്‍ ചെറുതാക്കാന്‍ ഇത് സഹായിക്കും.
വെയിലേറ്റ് കരിവാളിച്ച ചര്‍മം അരി കഴുകിയ വെള്ളത്തില്‍ കഴുകുന്നത്, ചര്‍മത്തിന് തണുപ്പ് നല്‍കാനും ടാന്‍ കുറയ്ക്കാനും സഹായിക്കുന്നു.




