കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സർക്കാരിൻ്റെ മതാടിസ്ഥാനത്തിലുള്ള നടപടികൾക്കെതിരെ സിപിഐഎം ശക്തമായ നിലപാട് സ്വീകരിച്ചു. മദ്രസകളിലും സ്കൂളുകളിലും ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് “വന്ദേ മാതരം” ആലപിക്കാൻ ഉത്തരവിട്ടത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് സിപിഐഎം തീരുമാനം.
മതത്തെ പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തുമെന്ന് എന്ന് സിപിഐഎം നേതാവും മുൻ എംപിയുമായ ബികാസ് രഞ്ജൻ ഭട്ടാചാര്യ വ്യക്തമാക്കി. കശാപ്പ് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിനെയും സിപിഐഎം ചോദ്യം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കശാപ്പ് നിയന്ത്രണം ഹിന്ദു-മുസ്ലിം പ്രശ്നമല്ല പശു വളർത്തുന്ന എല്ലാവരും അതിലൂടെ ബാധിക്കപ്പെടുന്നു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ പശു വളർത്തലിനും ആശ്രയിച്ചിരിക്കുന്നതിനാൽ സർക്കാർ ഈ സാഹചര്യത്തെ മനസ്സിലാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ എല്ലാ സ്കൂളുകളിലും സ്കൂൾ അസംബ്ലി പ്രാർത്ഥനകളിൽ “വന്ദേ മാതരം” ആലപിക്കാൻ 2026 മെയ് 14-ന് നിർദേശം പുറപ്പെടുവിച്ചിരുന്നു.






