ബെംഗളൂരു: പുതിയതായി രൂപപ്പെട്ട കോക്രോച്ച് ജനതാ പാർട്ടി ഞായറാഴ്ച ബെംഗളൂരു ടൗൺ ഹാളിന് മുന്നിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ കർണാടക പൊലീസ് ഇതിനായി അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചു. ഹൈക്കോടതി നിർദേശങ്ങൾ അനുസരിച്ച് നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രചാരണം വ്യാപിപ്പിക്കരുതെന്നും അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കു ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി രാജിവെക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. സിജെപി സോഷ്യൽ മീഡിയ ക്യാമ്പയിനും ഓൺലൈൻ ഒപ്പ് ശേഖരണവും നടത്തിവരുന്നുണ്ട്.
കോക്രോച്ച് ജനതാ പാർട്ടി ഉയർന്നുവരുന്നതിന് കാരണമായത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചില യുവാക്കളെ “കോക്രോച്ച്” എന്നും വിളിച്ച സംഭവമാണ്. പാർട്ടി സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുകയും മുൻനിര രാഷ്ട്രീയ മുന്നണികളെ മറികടക്കുകയും ചെയ്തു. സർക്കാർ നിർദ്ദേശപ്രകാരം സിജെപി എക്‌സ് അക്കൗണ്ട് നിരോധിക്കപ്പെട്ടിട്ടുണ്ട്.






