Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുൻപ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും സതീശൻ സന്ദർശിച്ചിരുന്നു. രാവിലെ 9 മണിയോടെയാണ് കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചത്.

ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായതായാണ് വിവരം. തുടർന്ന് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയിൽ തിരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. രാവിലെ 9 മണിയോടെയായിരിക്കും കൂടിക്കാഴ്ച നടക്കുക എന്നാണ് പുറത്തുവരുന്ന വിവരം.

Recent News

Advertisement
WhiteswanTV Footer