Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CM V D SATHEESHAN

സ്വന്തം മണ്ഡലത്തിൽ ജന്മദിനം ആഘോഷിച്ച് വി ഡി സതീശൻ

എറണാകുളം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ 62-ാം ജന്മദിനം അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിൽ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിനിടെയായിരുന്നു ആഘോഷം. പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കായി സ്കൂൾ പിടിഎ, എസ്എംസി, അധ്യാപകർ എന്നിവർ ചേർന്ന് പ്രത്യേക ജന്മദിന കേക്ക് ഒരുക്കിയിരുന്നു. സ്കൂൾ വേദിയിൽ പ്രധാനാധ്യാപിക റാണി മേരി മാതയും പി.ടി.എ ഭാരവാഹി ബി. അനിൽ കുമാറും ചേർന്ന് കേക്ക് മുഖ്യമന്ത്രിക്ക് കൈമാറി. തുടർന്ന് മുഖ്യമന്ത്രി […]
Read more

ഇഡി റെയ്ഡ്: എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം: സതീശൻ

തിരുവനന്തപുരം: ഇഡി റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി വി.ഡി. സതീശൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. “ഞാൻ ഒളിച്ചോടുന്ന ആളല്ല. മറുപടി എപ്പോൾ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും എനിക്ക് തരണമെന്ന്” മുഖ്യമന്ത്രി പറഞ്ഞു. റെയ്ഡിനിടെ മാധ്യമപ്രവർത്തകർ മൈക്ക് മുഖത്ത് കൊണ്ടടിച്ചതായും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജൻസിയായ ഇഡി രജിസ്റ്റർ ചെയ്ത കേസാണിതെന്നും സംസ്ഥാന സർക്കാരിന് ഇതിൽ ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയ്ഡ് സംബന്ധിച്ച് പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ […]
Read more

മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുൻപ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും സതീശൻ സന്ദർശിച്ചിരുന്നു. രാവിലെ 9 മണിയോടെയാണ് കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചത്. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായതായാണ് വിവരം. തുടർന്ന് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി […]
Read more

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ കടമെടുക്കൽ; 1800 കോടി എടുക്കാൻ നീക്കം

തിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ തീരുമാനം എടുത്തു. ഡിസംബർ വരെ 23,000 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വി.ഡി. സതീശൻയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ വലിയ കടമെടുക്കലാണിത്. ഈ മാസം 12ന് സർക്കാർ 2800 കോടി രൂപയും കടമെടുത്തിരുന്നു. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ എന്നിവ നൽകുന്നതിനും പുതിയ ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിനുമാണ് സർക്കാർ വീണ്ടും വായ്പയെടുക്കുന്നത്. റിസർവ് ബാങ്ക് വഴി […]
Read more

എൻഎസ്കെ ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി)യായി നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അദ്ദേഹം മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായും പ്രവർത്തിക്കും. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് എൻഎസ്കെ ഉമേഷ്. പൊതുഭരണ വകുപ്പാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. പുതിയ ചുമതലയോടൊപ്പം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ നിയമനം വരുന്നതുവരെ ആ ചുമതലയും അദ്ദേഹം […]
Read more

ആശമാരുടെ ഓണറേറിയം 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; ആദ്യഘട്ടം മാത്രം

തിരുവനന്തപുരം: വി ഡി സതീശൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ആശ വർക്കർമാർക്ക് 3000 രൂപയുടെ വേതന വർധന പ്രഖ്യാപിച്ചു. ഇപ്പോൾ ലഭിക്കുന്ന 9000 രൂപയിൽ നിന്ന് വേതനം 12,000 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിരമിക്കൽ ആനുകൂല്യങ്ങളിലും മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. “എല്ലാം ഒരേസമയം ചെയ്യണമെന്നാണ് ആഗ്രഹം. ഇത് ആദ്യ ഘട്ടം മാത്രമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് വീണ്ടും വർധന പരിഗണിക്കും,” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അംഗൻവാടി […]
Read more

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

തിരുവനന്തപുരം: വി ഡി സതീശൻ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു വി ഡി സതീശന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കളുടെ വലിയ സാന്നിധ്യമാണ് ഉണ്ടായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ […]
Read more

വിസ്മയം കാണാൻ കോൺ​ഗ്രസ് നേതാക്കൾ തലസ്ഥാനത്ത്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി ദേശീയ-സംസ്ഥാന നേതാക്കൾ തലസ്ഥാനമായ തിരുവനന്തപുരം എത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തി. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. […]
Read more

വി ഡി സതീശന് ആശംസയുമായി മമ്മൂട്ടി മോഹൻലാലും

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ വി.ഡി. സതീശന് ആശംസകളുമായി മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി മോഹൻലാലും രംഗത്തെത്തി. സതീശന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ഇരുവരും ആശംസകൾ അറിയിച്ചത്. “കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകൾ” എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. “നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്‌നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ” എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സതീശൻ പുസ്തകവുമായിരിക്കുന്ന […]
Read more

സതീശന് അഭിവാദ്യങ്ങളുമായി ഷാഫി; ഗ്രൂപ്പ് കളിക്കാർ തോറ്റുവെന്ന് കമന്‍റുകൾ

മലപ്പുറം: വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. “കേരളത്തിന്റെ, കോൺഗ്രസിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നായിരുന്നു ഷാഫിയുടെ പ്രതികരണം. കൂടുതൽ വിശദീകരണങ്ങളൊന്നും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെ ഷാഫി പറമ്പിലിന് കോൺഗ്രസ് സൈബർ പ്രവർത്തകരുടെ വിമർശനവും നേരിടേണ്ടി വന്നിരുന്നു. കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്നാരോപിച്ചായിരുന്നു വിമർശനം. ഉമ്മൻചാണ്ടിയുടെ ചിത്രം ഉൾപ്പെടുത്തി “നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു” എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer