Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൻഎസ്കെ ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി)യായി നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അദ്ദേഹം മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായും പ്രവർത്തിക്കും. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് എൻഎസ്കെ ഉമേഷ്. പൊതുഭരണ വകുപ്പാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്.

പുതിയ ചുമതലയോടൊപ്പം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ നിയമനം വരുന്നതുവരെ ആ ചുമതലയും അദ്ദേഹം തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഗവർണറുടെ നിർദേശപ്രകാരം അഡീഷണൽ സെക്രട്ടറി രാജേഷ് ജി.ആർ ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

Recent News

Advertisement
WhiteswanTV Footer