Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി; ഉത്തരവ് പുറത്തിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്ക് പുതിയ നമ്പറുകൾ അനുവദിച്ചു. മന്ത്രിമാരുടെ ആവശ്യങ്ങളും മുൻഗണനകളും പരിഗണിച്ചാണ് നമ്പർ ക്രമീകരണം അന്തിമമാക്കിയത്.

പുതിയ പട്ടികപ്രകാരം മുഖ്യമന്ത്രിയായ വി.ഡി. സതീശന്റെ വാഹനത്തിന് നമ്പർ 1 അനുവദിച്ചപ്പോൾ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് 9-ാം നമ്പർ നൽകി. രണ്ടാം നമ്പർ പി.കെ. കുഞ്ഞാലിക്കുട്ടിക്കും, മൂന്നാം നമ്പർ മോൻസ് ജോസഫിനും, നാലാം നമ്പർ സണ്ണി ജോസഫിനും അനുവദിച്ചു.

മറ്റ് മന്ത്രിമാരുടെ നമ്പറുകൾ ഇപ്രകാരമാണ്: കെ. മുരളീധരൻ – 11, എ.പി. അനിൽകുമാർ – 7, പിസി വിഷ്ണുനാഥ് – 12, എം. ലിജു – 18, റോജി എം. ജോൺ – 16, ടി. സിദ്ദീഖ് – 15, കെ.എ. തുളസി – 8, ബിന്ദു കൃഷ്ണ – 27, ഒ.ജെ. ജനീഷ് – 19, എൻ. ഷംസുദ്ദീൻ – 21, കെ.എം. ഷാജി – 13, പി.കെ. ബഷീർ – 17, വി.ഇ. അബ്ദുൽ ഗഫൂർ – 14, അനൂപ് ജേക്കബ് – 5, ഷിബു ബേബി ജോൺ – 51, സി.പി. ജോൺ – 6 എന്നിങ്ങനെയാണ് പട്ടിക.

നമ്പർ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി മന്ത്രിസഭയ്ക്കുള്ളിലും മുൻപുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഗണിച്ചാണ് അന്തിമ തീരുമാനം എടുത്തതെന്ന് സൂചനയുണ്ട്. ചില മന്ത്രിമാർ മുൻകാലത്ത് ലഭിച്ച പ്രത്യേക നമ്പറുകൾ തന്നെ വീണ്ടും വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഔദ്യോഗിക വാഹന നമ്പർ വിതരണം സാധാരണ ഭരണപരമായ നടപടിക്രമത്തിന്റെ ഭാഗമാണെന്നും ഇതിനെക്കുറിച്ച് വലിയ വിവാദങ്ങൾക്ക് ഇടയില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Recent News

Advertisement
WhiteswanTV Footer