കൊല്ലം: കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ (25) ആണ് മരിച്ചത്. കടയ്ക്കലിൽ ഇന്നലെ രാത്രി കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബിന് ഗുരുതരമായി പരിക്കേറ്റത്.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.






