തൃശൂർ: അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമാണം നടക്കുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. താൽക്കാലികമായി പൂർണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മലക്കപ്പാറ ചെക്ക്‌പോസ്റ്റ് (തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ) തമിഴ്‌നാട് (പൊള്ളാച്ചി/വാൽപ്പാറ) ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ തടയും. ഈ വാഹനങ്ങൾക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടാകില്ല.
വാഴച്ചാൽ ചെക്ക്‌പോസ്റ്റ് (ചാലക്കുടിയിൽ നിന്നുള്ള വാഹനങ്ങൾ) ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാൽപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ വാഴച്ചാൽ ചെക്ക്‌പോസ്റ്റിൽ തടയും. ഈ ഭാഗത്തുനിന്നുള്ള സഞ്ചാരികൾക്കും മറ്റ് വാഹനങ്ങൾക്കും വാഴച്ചാലിനപ്പുറത്തേക്ക് പ്രവേശനമില്ല.
തമിഴ്‌നാട്ടിൽ നിന്നും തൃശൂർ/എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും തിരിച്ച് യാത്ര ചെയ്യുന്നവരും ഈ വനപാത ഒഴിവാക്കി പാലക്കാട് – മണ്ണുത്തി ദേശീയപാത വഴിയുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണം.






