Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ “സേവാതീർഥ്” ഓഫീസിൽ നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു.

മുഖ്യമന്ത്രിയായ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിച്ചു.

കൂടിക്കാഴ്ചയിൽ കേരളത്തിലെ വികസന പദ്ധതികൾ പ്രധാന വിഷയമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങിയ പദ്ധതികൾക്ക് കേന്ദ്രസഹായം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നതായാണ് വിവരം.

ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും മുഖ്യമന്ത്രി കാണും. തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തും.

കേരളത്തിന് കേന്ദ്ര സഹായത്തോടെ നടപ്പാക്കേണ്ട വികസന പദ്ധതികൾക്ക് പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.

Recent News

Advertisement
WhiteswanTV Footer