Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കര്‍ണാടക കോണ്‍ഗ്രസിലെ നേതൃതര്‍ക്കം; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കർണാടക കോൺഗ്രസിലെ നേതൃതർക്കം പരിഹരിക്കാൻ ഡൽഹിയിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ്.

ഇന്ദിരാഭവനിൽ നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടാകുമോ എന്നതാണ് പ്രധാന ആകാംക്ഷ. പാർട്ടിക്കുള്ളിൽ വിവിധ ഫോർമുലകൾ മുന്നോട്ടുവെക്കപ്പെടുന്നതായാണ് വിവരം.

ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്കോ രാജ്യസഭയിലേക്കോ മാറ്റാൻ സാധ്യതയുണ്ട്. മറ്റൊരു സാധ്യതയായി സിദ്ധരാമയ്യ തുടരുമെന്നതോടൊപ്പം മന്ത്രിസഭ പുനഃസംഘടന നടത്തി ശിവകുമാറിനും അദ്ദേഹത്തിന്റെ വിഭാഗത്തിനും കൂടുതൽ പ്രധാന വകുപ്പുകൾ നൽകാനുമുള്ള ഫോർമുലയും പരിഗണനയിലാണ്.

അതേസമയം, മുഖ്യമന്ത്രി മാറ്റമുണ്ടായാൽ ദളിത് വിഭാഗ നേതാവ് ജി പരമേശ്വരയെ പരിഗണിക്കണമെന്ന നിലപാടും ചർച്ചയിലുണ്ട്. ഹൈക്കമാൻഡ് തീരുമാനം അന്തിമമാകുന്നതോടെ കർണാടകയിലെ രാഷ്ട്രീയ സമവാക്യം നിർണായകമായി മാറുമെന്നാണ് വിലയിരുത്തൽ.

Recent News

Advertisement
WhiteswanTV Footer