ന്യൂഡല്‍ഹി: ബക്രീദിന് മുന്നോടിയായി ഗോവധം പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അഖില ഭാരത ഹിന്ദു മഹാസഭയുടെ മുന്‍ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
പശുക്കളെ വധിക്കുന്നത് പൂര്‍ണ്ണമായി നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അടിയന്തരമായി വാദം കേള്‍ക്കാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, ‘നിങ്ങള്‍ക്ക് ഒരു ദിവസം മുമ്പാണോ ഇതിനെക്കുറിച്ച് ഓര്‍മ്മ വന്നത്. അടിയന്തര സാഹചര്യമില്ല. നന്ദി,’ എന്നാണ് മറുപടി നല്‍കിയത്.






