Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘രക്ഷാപ്രവർത്തനത്തിൽ’ ഒടുവിൽ നടപടി; മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരള പൊലീസ് ആണ് നടപടി സ്വീകരിച്ചത്.

ആലപ്പുഴയിൽ നടന്ന നവകേരള യാത്രയ്ക്കിടെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണ് നടപടി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു.

2023 ഡിസംബറിൽ നടന്ന സംഭവത്തിൽ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം നടത്തി എസ്‌ഐടി റിപ്പോർട്ടിൽ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമണം നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ അനിൽ കുമാർ, സന്ദീപ് എസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ നേരത്തെ രാഷ്ട്രീയ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്നാണ് പിന്നീട് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണ നടപടികൾ ശക്തമായതും.

Recent News

Advertisement
WhiteswanTV Footer