കണ്ണൂർ: പൈസക്കരി ടൗണിൽ ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചു. കുടിയാന്മല പൊന്മല തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്നു ആൽബിൻ.
ചൊവ്വാഴ്ച രാവിലെ ഏകദേശം 10 മണിയോടെ ബൈക്കിൽ കോളേജിലേക്ക് പോകുന്നതിനിടയിൽ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടാണ് അപകടമുണ്ടായത് എന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.
പയ്യാവൂർ പൊലീസും ഇരിട്ടി ഫയർ ആൻഡ് റെസ്ക്യൂ ടീമും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.






