Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അൻസിബയെ ജിഹാദി എന്ന് വിളിച്ചതിന് തെളിവുണ്ട്: മാല പാർവതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്ന് നടി മാലാ പാർവതി ആവശ്യപ്പെട്ടു. നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും അവർ പറഞ്ഞു. സംഘടനയ്ക്കുള്ളിൽ ഗുരുതരമായ പ്രശ്നങ്ങളാണെന്ന് അവർ ആരോപിച്ചു.

അടുത്ത ദിവസങ്ങളിൽ കൂടുതൽ ആരോപണങ്ങളുള്ള ശബ്ദസന്ദേശങ്ങൾ പുറത്തുവരുമെന്നുമാണ് മാലാ പാർവതി വ്യക്തമാക്കിയത്. അതുല്യയുടെ കൂടുതൽ വോയിസ് ക്ലിപ്പുകൾ പുറത്തുവരും. അതുല്യ പറഞ്ഞതിനപ്പുറം വലിയ ആരോപണങ്ങളുള്ള മറ്റ് ശബ്ദസന്ദേശങ്ങളും ഉടൻ പുറത്തുവരും എന്ന് അവർ പറഞ്ഞു.

സിനിമ മേഖലയിലെ ആളുകളെ അന്വേഷണ സമിതിയിൽ ഉൾപ്പെടുത്തരുതെന്നും അവർ ആവശ്യപ്പെട്ടു. മേഖല തന്നെ പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാൽ നിഷ്പക്ഷത നഷ്ടപ്പെടുമെന്നാണ് അവരുടെ വാദം. സിനിമ മേഖലയിലെ ആരെയും സമിതിയിൽ ഉൾപ്പെടുത്തരുത് എന്നും കൂട്ടിച്ചേർത്തു.

അൻസിബ, അതുല്യ, നീന കുറുപ്പ് എന്നിവരുടെ പരാതികളിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. തൊഴിൽ പീഡന ആരോപണം ഗൗരവമുള്ളതാണെന്നും, ശക്തമായ നടപടികളും കുറ്റക്കാരെതിരെ ആജീവനാന്ത വിലക്കും വേണമെന്നും മാലാ പാർവതി അഭിപ്രായപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer