Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വധുവിന്റെ കുടുംബത്തെ പിഴിയരുത്; സ്ത്രീധന പീഡനങ്ങൾക്കെതിരെ സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വിവാഹത്തിന് ശേഷം സ്ത്രീകൾ നേരിടുന്ന സ്ത്രീധന പീഡനങ്ങളെയും ക്രൂരതകളെയും അതിശക്തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. 2010-ൽ ചത്തീസ്ഗഢിൽ ഒരു വധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, ശിക്ഷയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഭർത്താവിന്റെ സഹോദരൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. വിവാഹശേഷം പെൺകുട്ടികളെയും അവരുടെ കുടുംബത്തെയും പണത്തിനായി അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രതികൾക്ക് കർശനമായ സന്ദേശം നൽകണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.

വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരത്തിലുള്ള സാമ്പത്തിക ചൂഷണങ്ങളിൽ ഏർപ്പെടുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, കീഴ്‌ക്കോടതികൾ വിധിച്ച ശിക്ഷ ശരിവെക്കുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix