Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെറുപ്പക്കാരുടെ ഉറക്കം കെടുത്തി അകാലനര; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്നത്തെ കാലത്ത് 30 കഴിയുമ്പോൾ തന്നെ മുടി നരയ്ക്കുന്നവരുടെ എണ്ണം കൂടുതലാണ്. കേവലം പ്രായമാകുന്നതിന്റെ ലക്ഷണം എന്നതിലുപരി, നമ്മുടെ മാറുന്ന ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്നിട്ടുള്ള വലിയ പാളിച്ചകളുടെ സൂചന കൂടിയാണിത്. മുടി നേരത്തെ നരയ്ക്കുന്നതിൽ നിങ്ങളുടെ ജീനുകൾക്ക് വലിയൊരു പങ്കുണ്ട്. മാതാപിതാക്കൾക്കോ മുൻതലമുറയിലുള്ളവർക്കോ അകാലനര ഉണ്ടായിരുന്നെങ്കിൽ, ജനിതകമായി നിങ്ങൾക്കും ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇക്കാലത്തെ ചെറുപ്പക്കാരുടെ ഏറ്റവും വലിയ പ്രശ്നമാണ് സ്ട്രെസ്. വിട്ടുമാറാത്ത ടെൻഷനും സ്ട്രെസും ശരീരത്തിൽ കോർട്ടിസോൾ, നോർപിനെഫ്രിൻ തുടങ്ങിയ ഹോർമോണുകളുടെ അളവ് കൂട്ടുന്നു. ഇത് മുടിയിലെ നിറം നൽകുന്ന മെലാനിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും വാർധക്യ ലക്ഷണങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നു.

വർധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണവും അമിതമായ പുകവലിയും മുടിയെ നേരിട്ട് ബാധിക്കുന്നവയാണ്. സിഗരറ്റിലെ വിഷവസ്തുക്കളും അന്തരീക്ഷത്തിലെ ഘനലോഹങ്ങളും മുടിയിഴകളെ ദുർബലപ്പെടുത്തും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പഠനങ്ങൾ പ്രകാരം, അമിതമായ മലിനീകരണവും യുവി റേഡിയേഷനും മുടിയിലെ ‘മെലനോസൈറ്റുകളെ’ നശിപ്പിക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കി നരയിലേക്ക് നയിക്കുകയും ചെയ്യുന്നു.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് മുടിയുടെ ആരോഗ്യത്തിൽ വലിയ പങ്കുണ്ട്. വിറ്റാമിൻ B12, B5, D3, E എന്നിവയുടെ അഭാവം അകാലനരയ്ക്ക് കാരണമാകും. കൂടാതെ മെലാനിൻ ഉൽപാദനത്തിന് അത്യാവശ്യമായ കോപ്പർ, മുടിയുടെ വേരുകൾക്ക് കരുത്തുനൽകുന്ന അയേൺ, സിങ്ക്, കാൽസ്യം എന്നീ ധാതുക്കളുടെ കുറവും മുടിയെ ബാധിക്കും.

വിപണിയിൽ ലഭിക്കുന്ന പല ഷാംപൂകളിലും കണ്ടീഷനറുകളിലും അടങ്ങിയിരിക്കുന്ന സൾഫേറ്റുകൾ, പാരബെനുകൾ എന്നിവ മുടിയുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുന്നു. ഇതിന് പുറമെ ഹെയർ സ്ട്രെയ്റ്റനർ, കേളിങ് അയൺ പോലെയുള്ള ഹീറ്റ് സ്റ്റൈലിങ് ഉപകരണങ്ങളുടെ അമിത ഉപയോഗവും മുടിയുടെ ഘടന തന്നെ നശിപ്പിക്കും.

Recent News

Advertisement
WhiteswanTV Footer