മായികമായി പ്രചോദിപ്പിച്ച്, ദുരന്തത്തിലൊടുക്കുന്ന മരണത്തിൻ്റെ ഏജൻ്റായ ലഹരിവസ്തുക്കൾക്കെതിരെ പുതിയ അധ്യയന വർഷത്തിൽ “തൂഫാൻ – ദ നാർക്കോ ഹണ്ട് ” എന്ന പേരിൽ കേരള സർക്കാർ ആരംഭിക്കുന്ന ലഹരിവേട്ട സ്വാഗതാർഹമാണ്. വില്പന തടയുക മാത്രമല്ല, വിപണനത്തിനെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, പ്രചരിപ്പിക്കുന്നവർ എന്നിവരെയെല്ലാം പോലീസിന്റെ കർശന നിരീക്ഷണത്തിലാക്കിയും കര, കടൽ, ആകാശ മാർഗ്ഗങ്ങളിലൂടെ വന്നെത്തുന്ന എല്ലാ ലഹരിവസ്തുക്കളെയും കണ്ടെത്തിയും നടപടി സ്വീകരിച്ചും ലഹരി വേട്ട ഊർജ്ജിതമാക്കേണ്ടതുണ്ട്. ആഡംബര ഹോട്ടലുകൾ, ഡി.ജെ പാർട്ടികൾ എന്നിവിടങ്ങളിൽ നടക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കർശന നടപടികൾ ഉണ്ടാകണം.
മരണ വ്യാപാരികൾ :





