Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന് 42 രൂപ മുതൽ വർധനവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 19 കിലോ എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. കേരളത്തിൽ ഒരു സിലിണ്ടറിന് 46 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3,131 രൂപയായി.

ഡൽഹിയിൽ ഒരു സിലിണ്ടറിന് 42 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ അവിടത്തെ വില 3,113.50 രൂപയായി. കൊൽക്കത്തയിൽ സിലിണ്ടറിന് 53 രൂപയും വർധിപ്പിച്ചു. അഞ്ച് കിലോ ഫ്രീ ട്രേഡ് എൽപിജി (FTL) സിലിണ്ടറുകളുടെ വിലയും 11 രൂപ കൂട്ടി. ഇതോടെ ഡൽഹിയിൽ 5 കിലോ സിലിണ്ടറിന്റെ വില 821.50 രൂപയായി.

അതേസമയം, സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മേയ് മാസത്തിന്റെ തുടക്കത്തിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വലിയ വർധനവ് ഉണ്ടായിരുന്നു. അന്ന് 993 രൂപയാണ് വില കൂട്ടിയത്. പുതിയ വിലവർധനവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കൂടുതൽ സാമ്പത്തികഭാരം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix