അഹമ്മദാബാദ്: 2026 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് താരം കാഗിസോ റബാഡ. ഈ സീസണില്‍ 29 വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടാണ് താരം ക്യാപ് സ്വന്തമാക്കിയത്. 64.4 ഓവര്‍ എറിഞ്ഞ റബാഡ 626 റണ്‍സാണ് ആകെ വഴങ്ങിയത്.
ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കലാശപ്പോരില്‍ ഒരു വിക്കറ്റ് നേടിയതോടെയാണ് പര്‍പ്പിള്‍ ക്യാപ് റബാഡയെ തേടിയെത്തിയത്. ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. 28 വിക്കറ്റുകളാണ് ഭുവി ഈ സീസണില്‍ നേടിയത്.






