Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രോ​ഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; 48 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തിയ കാലിൽ പുഴു അരിച്ച നില കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഓർത്തോ സർജറി വിഭാഗം തലവന്മാരും സമിതിയിലെ അംഗങ്ങളാണ്.

രോഗികളോട് മോശമായി പെരുമാറുന്ന ആരോഗ്യപ്രവർത്തകരെ കൗൺസിലിംഗിന് അയയ്ക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെങ്കിലും സർക്കാർ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ച മറ്റൊരു സംഭവത്തിലും മരണകാരണം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ മാസം 28ന് ഉണ്ടായ ബൈക്ക് അപകടത്തിൽ അദ്ദേഹത്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു.

ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് ദിവസം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ രാജേന്ദ്രപ്രസാദിനെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ പുഴു അരിച്ച നില കണ്ടെത്തിയത്. ആശുപത്രി അധികൃതരുടെ ഗുരുതര അനാസ്ഥയാണ് ഇതിന് കാരണമെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവം പുറത്തുവന്നതോടെ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളെയും രോഗി പരിചരണത്തെയും കുറിച്ച് വ്യാപക വിമർശനമാണ് ഉയരുന്നത്.

Advertisement
WhiteswanTV Footer