മുംബൈ: ഐപിഎല്ലിലും അത്ഭുത പ്രകടനം തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന്റെ 15 കാരന്‍ സൂര്യവംശിക്ക് നേരെ ഇനി കണ്ണടയ്ക്കാനില്ലെന്ന് ബിസിസിഐ. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
വൈഭവ് അസാധാരണ പ്രതിഭയാണെന്നും അവനെ ടീമിലെത്തിക്കാന്‍ ആവശ്യമായതെന്തും ചെയ്യാമെന്നും ബിസിസിഐ നേതൃത്വം സെലക്ഷന്‍ കമ്മിറ്റിയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം അയര്‍ലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.






