Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ചേവായൂരിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പതിനാറുകാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം തുടരുകയാണ്. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അയ മെഹ്‌റ (16) എന്ന വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത് മെയ് 15 ന് രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്.

പല ദിവസങ്ങൾ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നും ചേവായൂർ പൊലീസ് അറിയിച്ചു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ, ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ വീടിന് സമീപത്ത് നിന്ന് കടത്തിക്കൊണ്ടുപോയതായാണ് വിവരമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയുടെ 137(2), 3(5) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവർക്ക് 9497987182, 9497980706, 0495-2371403 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുട്ടി വെളുത്ത നിറത്തിലുള്ള, മെലിഞ്ഞ ശരീരപ്രകൃതിയുള്ളവളാണ്. മൂക്കിൽ കറുത്ത മറുകുണ്ട്, ഉയരം ഏകദേശം 150 സെന്റിമീറ്റർ.

Advertisement
WhiteswanTV Footer