Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഇവിടെ ജീവിക്കണമെങ്കിൽ വന്ദേമാതരവും ആലപിക്കണം’: മദ്രസകളോട് ഉത്തരവിട്ട് സുവേന്ദു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: മുസ്ലീം വിരുദ്ധ തീരുമാനങ്ങളിൽ കടുപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മദ്രസകളിലും പ്രഭാത അസംബ്ലിയിൽ ‘വന്ദേമാതരം’ പൂർണ്ണരൂപത്തിൽ ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവാണ് വിവാദമാകുന്നത്. ബംഗാൾ സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ ആശങ്കയുമായി ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് (എഐഎംപിഎല്‍ബി) രംഗത്തെത്തിയിട്ടുണ്ട്. ഈ വിജ്ഞാപനം ഉടനടി പിൻവലിക്കണമെന്നും അല്ലെങ്കിൽ കുറഞ്ഞപക്ഷം മുസ്‌ലിം വിദ്യാർത്ഥികൾക്കെങ്കിലും ഇതിൽ നിന്ന് ഇളവ് നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടു.

തങ്ങളുടെ മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ ഒരു ഗാനമോ വരികളോ ചൊല്ലാൻ ഏതെങ്കിലും വിദ്യാർത്ഥിയെ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പേഴ്സണൽ ലോ ബോർഡ് വക്താവ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും ദേശീയ ഗാനം ആലപിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ നിങ്ങൾ വന്ദേമാതരവും ജനഗണമനയും ചൊല്ലണം, ജനുവരി 26നെയും ആഗസ്റ്റ് 15നെയും ആദരിക്കണം. എല്ലാ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയിട്ടുണ്ട്. ഇതാണ് ഇന്ത്യൻ സംസ്കാരം, ഇതാണ് സനാതന സംസ്കാരം. ഇന്ത്യ ഹിന്ദുസ്ഥാനും ഇന്ത്യയുമായാണ് അറിയപ്പെടുന്നത്. ഈ രാജ്യം മറ്റാരുടെയും കൈകളിലേക്ക് പോകാൻ അനുവദിക്കില്ല” എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement
WhiteswanTV Footer