അക്കൗണ്ടിൽ പണമില്ലാത്തത്തിന്റെ പേരിൽ കടകളിലും മറ്റും പെട്ടുപോയിട്ടുണ്ടോ? യുപിഐ പേയ്‌മെന്റുകളിൽ വിപ്ലവകരമായ മാറ്റവുമായി ഭാരത് ഫെ്‌ലക്‌സ് നിലവിൽ വന്നു. യെസ് ബാങ്കുമായി ചേർന്ന് ഭാരത്‌പേ ആപിലാണ് പുതിയ സംവിധാനം. പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് നടത്താൻ സഹായിക്കുന്ന സംവിധാനമാണിത്. കടമായി ലഭിക്കുന്ന തുക 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി. 45 ദിവസത്തിനുള്ളിൽ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാർഡുകൾക്ക് സമാനമായിരിക്കും ഇവിടേയും പ്രവർത്തനം. കടമായി ലഭിക്കുന്ന തുക തവണവ്യവസ്ഥയിൽ തിരികെ നൽകാനും സൗകര്യമുണ്ട്. മൂന്ന് മുതൽ 12 വരെ തവണകളായി തുക തിരികെ നൽകാം.
പുതിയ സംവിധാനം ഉപയോഗിച്ച് സ്‌റ്റോറുകളിലെ ക്യു ആർ കോഡ് പേയ്‌മെന്റ്, ബിൽപേയ്‌മെന്റ്, റീച്ചാർജ്, ട്രാവൽ, ഷോപ്പിങ് തുടങ്ങിയവയെല്ലാം നടത്താം. പേയ്‌മെന്റ് നടത്തുന്നവർക്ക് റിവാർഡ് പോയിന്റുകളും ലഭിക്കും.
ഭാരത് ഫെ്‌ലക്‌സ് ഉപയോഗിക്കേണ്ടത് ഇങ്ങനെ
ഭാരത് പേ ആപ് തുറക്കുക. ഭാരത് ഫ്ളെക്സിൽ ടാപ്പ് ചെയ്യുക
ഡിജിറ്റൽ കെവൈസി പ്രക്രിയ പൂർത്തിയാക്കുക
അനുവദിക്കപ്പെട്ട ക്രെഡിറ്റ് തുക യുപിഐയുമായി ബന്ധപ്പിക്കുക
യുപിഐ പിൻ സെറ്റ് ചെയ്യുക
പേയ്‌മെന്റ് നടത്തുക






