തിരുവനന്തപുരം: ക്ഷേമനിധി ബോർഡിൽ നിന്ന് തട്ടിയെടുത്ത 6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചുകളഞ്ഞതായി കേസിലെ പ്രതിയായ ക്ലർക്ക് സംഗീത് വിജിലൻസിന് മൊഴി നൽകി. നോട്ട് നിരോധനത്തിന് പിന്നാലെ തട്ടിയെടുത്ത 500, 1000 രൂപ നോട്ടുകളാണ് നശിപ്പിച്ചതെന്നാണ് മൊഴി.
ക്ഷേമനിധി ബോർഡിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണമാണ് കത്തിച്ചതെന്നും, 2017-ൽ പോങ്ങുമൂട്ടിലെ വീട്ടിലെ ഇൻസിനറേറ്ററിൽ വെച്ചാണ് ഇത് നടത്തിയതെന്നും സംഗീത് വെളിപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഫോറൻസിക് സംഘത്തോടൊപ്പം സ്ഥലത്ത് പരിശോധന നടത്തി.
സംഗീത് ആകെ 16 കോടി രൂപ തട്ടിയെടുത്തെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നോട്ട് നിരോധനത്തിന് ശേഷം ക്ഷേമനിധി ബോർഡിലെ പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.






