Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കഴക്കൂട്ടത്ത് വൻ പുകയില വേട്ട; 1,200 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 1,200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കൊട്ടിയം സ്വദേശിയായ പ്രവീൺ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് വൻ പുകയില ശേഖരം കണ്ടെത്തിയത്. ദേശീയപാതയിലൂടെ എത്തിയിരുന്ന വാഹനം ഡാൻസാഫ് സംഘം പിന്തുടർന്ന് തടഞ്ഞുനിർത്തിയ ശേഷം വിശദമായി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ കാറിന്റെ സീറ്റുകൾക്കടിയിലും ഡിക്കിയിലുമായി ഒളിപ്പിച്ച നിലയിൽ 26 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായാണ് ഇവ എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളും പ്രതിയെയും തുടർനടപടികൾക്കായി കഴക്കൂട്ടം പൊലീസിന് കൈമാറി. സംഭവത്തിന് പിന്നിൽ സംഘടിത ലഹരി-പുകയില മാഫിയയുടെ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ പേർ ഈ ശൃംഖലയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
WhiteswanTV Footer