Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്വന്റി 20 ക്ലൈമാക്സ്; അന്ന് ശബരിമലയിൽ, ഇന്ന് ദീപാവലി; ജയറാമിനെ എയറിലാക്കി സോഷ്യൽ മീഡിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മലയാളത്തിലെ എക്കാലത്തെയും വലിയ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ‘ട്വൻറി ട്വൻറി’. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി ഒരുവിധം എല്ലാ താരങ്ങളും തലകാണിച്ച ചിത്രം സൂപ്പർ ഹിറ്റും ആയിരുന്നു. എന്നാൽ ചിത്രത്തിൻറെ ക്ലൈമാക്സിൽ ജയറാം ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് താരം രണ്ട് വ്യത്യസ്ത അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടിയാണ് ഇപ്പോൾ ട്രോളുകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്.

മുൻപ് ശബരിമലക്ക് പോയതുകൊണ്ടാണ് താൻ ട്വൻറി ട്വൻറിയുടെ ക്ലൈമാക്സിൽ ഇല്ലാതിരുന്നതെന്നാണ് ഒരു ഓൺലൈൻ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അഞ്ചു പേര് നടന്നുവരുന്ന സീൻ വേണോ ശബരിമലയ്ക്ക് പോകുന്നതാണോ പ്രധാനം എന്ന് ഞാൻ ആലോചിച്ചപ്പോൾ എനിക്ക് ശബരിമലയാണ് വലുതെന്ന് തോന്നി എന്നാണ് അന്ന് ജയറാം പറഞ്ഞത്.

എന്നാൽ ഇതേ ചോദ്യത്തിന് ഒരു തമിഴ് ചാനലിന് നൽകിയ മറുപടിയിലെ വൈരുധ്യമാണ് ചർച്ചയായത്. ” ട്വന്റി 20യിൽ അവസാന ഭാഗത്ത് ഞാൻ മാത്രം ഉണ്ടാവില്ല.. കാരണം അതിൻറെ ക്ലൈമാക്സ് ഷൂട്ട് നടക്കുമ്പോൾ ദീപാവലി സമയമായിരുന്നു. ഞങ്ങളുടെ വീട്ടിൽ ദീപാവലി ആഘോഷിക്കാൻ എനിക്ക് ചെന്നൈയിലേക്ക് പോകണമായിരുന്നു. അപ്പോൾ ജോഷി സാർ എന്നോട് ചോദിച്ചു, ‘നിനക്ക് ദീപാവലിയാണോ വലുത്, അതോ അവസാനം അഞ്ച് പേരും ഒന്നിച്ച് നടന്നു വരുന്ന ഈ ഷോട്ട് ആണോ വലുത്?’ എന്ന്.. ഞാൻ കുറച്ചുനേരം ആലോചിച്ചു… എന്നിട്ട് ഞാൻ പറഞ്ഞു, ‘സാർ എനിക്ക് ദീപാവലി തന്നെയാണ് പ്രധാനം’ എന്ന്..” എന്നായിരുന്നു ജയറാമിൻറെ മറുപടി.

ഇതിന് പിന്നാലെ താരത്തിന് ട്രോളോട് ട്രോളായിരുന്നു. അവസരവാദിയാണ് ജയറാമെന്നായിരുന്നു പ്രധാന വിമർശനം. ശരിക്കും യഥാർഥ കാരണം എന്തായിരുന്നു ജയറാമേട്ടാ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇനി ഇൻറർവ്യൂ ഹൈദരാബാദിലാണെങ്കിൽ ഉഗാധി ആഘോഷിക്കാൻ പോയി എന്നായിരിക്കും താരം പറയുന്നതെന്നായിരുന്നു ചിലരുടെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer