Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എബോള ഭീതി; ഛത്തീസ്ഗഡിൽ 3 ആഫ്രിക്കൻ പൗരന്മാർ നിരീക്ഷണത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് ഭീഷണിയെ തുടര്‍ന്ന് ഛത്തീസ്‌ഗഡിൽ മൂന്നു വിദേശ പൗരന്മാരെ 21 ദിവസത്തേക്ക് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇത്തരം മുൻകരുതൽ നടപടികൾ സംസ്ഥാന ആരോഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ പറഞ്ഞു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാണ് ഇവരെ നിരീക്ഷിക്കുന്നത്. നിലവിൽ ആരെയും എബോള രോഗലക്ഷണങ്ങളില്ലെന്നും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂവരെയും ദുർഗിലെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി.

മുൻപ് ബെംഗളൂരുവിൽ എത്തിച്ച 28കാരി ഉഗാണ്ട സ്വദേശിയായ യുവതിയും നിരീക്ഷണത്തിലാക്കിയിരുന്നു. എബോള ലക്ഷണങ്ങൾ കാണിച്ച ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തി.

ലോകാരോഗ്യ സംഘടനയും ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻയും എബോള വൈറസ് വ്യാപനത്തെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
WhiteswanTV Footer