കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ(35) ആണ് മരിച്ചത്. വെള്ളത്തിലേക്ക് കാൽ വഴുതി വീണ അഞ്ചുവയസ്സുകാരിയായ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യ അപകടത്തിൽപെട്ടത്.
തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകൾ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കുട്ടിക്കായി ഊർജിത തെരച്ചില്‍ തുടരുകയാണ്.




