ചേരുവകൾ
തേയിലപ്പൊടി- 2 ടീസ്പൂൺ
ടൂത്ത്പേസ്റ്റ്- 1 സ്പൂൺ
ബേക്കിംഗ് സോഡ- 1 സ്പൂൺ
ബേക്കിംഗ് പൗഡർ- 1 സ്പൂൺ
ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തേയിലപ്പൊടി എടുക്കാം. അതിലേയ്ക്ക് ഒരു സ്പൂൺ ടൂത്ത് പേസ്റ്റ്, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് ഈ മിശ്രിതം ചെറിയ ഉരുളകളാക്കാം. ഇതിൻ്റെ മണം പല്ലികളെയും പാറ്റകളെയും ആകർഷിക്കും. എന്നാൽ അവയുടെ ദഹനവാളത്തെ നശിപ്പിക്കാനും ഇതിന് കഴിവുണ്ട്.
ഉപയോഗിക്കേണ്ട വിധം
ചെറിയ ഉരുളകൾ അടുക്കളയിലെ പാറ്റയും പല്ലിയും അമിതമായുള്ളിടത്തു വയ്ക്കാം. ഉരുളകൾ തയ്യാറാക്കാൻ സമയമില്ലെങ്കിൽ തേയില വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് യോജിപ്പിച്ച് അരിച്ചെടുക്കാം.ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റി ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം പല്ലിയുടെയും പാറ്റയുടെയും ശല്യം അമിതമായുള്ളിടത്ത് സ്പ്രേ ചെയ്യാം




