തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരാനാണ് സാധ്യത. ചില ജില്ലകളിൽ മിന്നലും ശക്തമായ കാറ്റും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്.
തിരുവനന്തപുരത്ത്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് നിലനിൽക്കും. മലവെള്ളപ്പാച്ചിലും മിന്നൽപ്രളയങ്ങളും സംഭവിക്കാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകി.






