കുവൈത്ത് സിറ്റി: കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 21,000 കുവൈത്തി ദിനാർ (ഏകദേശം 64 ലക്ഷം ഇന്ത്യൻ രൂപ) മോഷ്ടിച്ച കേസിൽ ഫിലിപ്പീൻസ് സ്വദേശിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
പരാതി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. മോഷ്ടിക്കപ്പെട്ട തുകയുടെ ഒരു ഭാഗം പ്രതിയുടെ കൈവശത്തിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം തുടരുകയാണ്.






