സീലൻഡ്: യുക്രൈനെതിരെയുള്ള സൗഹൃദ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണ് ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ. കുറച്ച് സമയത്തിന് ശേഷം താരം ബോധം വീണ്ടെടുത്തതായി ഡാനിഷ് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഒഡെൻസെയിൽ നടന്ന മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് എറിക്‌സൺ കുഴഞ്ഞുവീണത്. ഇതേത്തുടർന്ന് കളി താത്കാലികമായി നിർത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. മൈതാനത്തുനിന്ന് സ്വയം നടന്നുനീങ്ങാൻ 34-കാരനായ താരത്തിന് സാധിച്ചിരുന്നു.
2021-ലെ യൂറോ കപ്പ് മത്സരത്തിനിലെ സമാനമായി ഫിൻലൻഡിനെതിരേ കളിക്കുന്നതിനിടെ എറിക്‌സണ് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിൽ പേസ്‌മേക്കർ വിഭാഗത്തിൽപ്പെടുന്ന ഐ.സി.ഡി. (Implantable Cardioverter Defibrillator) ഘടിപ്പിച്ചിരുന്നു. നിലവിൽ എറിക്‌സൺ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം സ്വയം നടന്നുതന്നെയാണ് മൈതാനം വിട്ടതെന്നും ഡെന്മാർക്ക് ദേശീയ ടീം ഡോക്ടർ മോർട്ടൻ ബോസെൻ പറഞ്ഞു. കുറേ കാലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം.
Momentos que hacen que el fut pase a segundo plano 💔
— AS USA Latino (@US_diarioas) June 7, 2026
Eriksen volvió a desvanecerse durante un partido con Dinamarca, provocando la suspensión inmediata del encuentro ante Ucrania 🚨
(La Federación Danesa confirma que el futbolista está consciente, estable y bajo observación… pic.twitter.com/T1RePVlKgo






