കൊച്ചി: പറവൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനു വര്‍ഗീസ് (43) ആണ് മരിച്ചത്. പറവൂര്‍ കെടാമംഗലത്തെ വീട്ടില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യതകളാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.






