മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഉള്‍പ്പെടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പ് നടപ്പാക്കി വരുന്ന ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി മുംബൈ കാന്തിവ്ലി ഈസ്റ്റിലെ വാജ്പേയ് കൗശല്യ വികാസ് കേന്ദ്രയിലും ആരംഭിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പട്ടിണി രഹിത ലോകം ലക്ഷ്യമാക്കി ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ പോഷകാഹാരം നല്‍കുന്നതിനായി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കി വരുന്ന ഏറ്റവും പ്രധാനപ്പെട്ട സി എസ് ആര്‍ പ്രവര്‍ത്തനങ്ങളിലൊന്നാണ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി. വാജ്പേയ് കൗശല്യ വികാസ് കേന്ദ്രയിലും പദ്ധതി ആരംഭിച്ചതോടെ ഇവിടെ പഠനം നടത്തുന്ന 100 വിദ്യാര്‍ത്ഥികള്‍ക്ക് മലബാര്‍ ഗ്രൂപ്പ് പ്രതിദിനം പോഷകാഹാരം നല്‍കും.
ഇത് അവരുടെ ആരോഗ്യ സംരക്ഷണത്തിന് തുണയാകുന്നതിനൊപ്പം തന്നെ പഠനത്തിന്‍റെ ഭാഗമായുള്ള വൊക്കേഷണല്‍ ട്രെയിനിംഗ്, സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍, കരിയര്‍ വികസനം, ഭാവി തൊഴിലവസരങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും. പോഷക സമൃദ്ധമായ ഭക്ഷണം നല്‍കിക്കൊണ്ട് യുവാക്കളുടെ പഠനം, നൈപുണ്യ വികസനം, ഭാവി തൊഴിലവസരങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുകയെന്ന മഹത്തായ ലക്ഷ്യം കൂടി ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിക്കുണ്ട്. അതോടൊപ്പം പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും ഈ പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ട്.
പട്ടിണി നിര്‍മാര്‍ജനത്തിനും സാമൂഹിക നന്മയ്ക്കുമായുള്ള മലബാര്‍ ഗ്രൂപ്പിന്‍റെ നിരന്തരമായ പ്രതിബദ്ധതയാണ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി 1,30,000 പേര്‍ക്കും ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലും എത്യോപ്യയിലുമായി 15,000 പേര്‍ക്കും ദിവസേന ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
സാമൂഹിക മുന്നേറ്റവും രാജ്യത്തിന്‍റെ പുരോഗതിയും ലക്ഷ്യമാക്കി മലബാര്‍ ഗ്രൂപ്പ് തങ്ങളുടെ പ്രതിവര്‍ഷ വ്യാപാര ലാഭത്തിന്‍റെ 5 ശതമാനം വിവിധ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്. ഈ പ്രതിബദ്ധത കൂടുതല്‍ ശക്തമാക്കിക്കൊണ്ട്, 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് 200 കോടി രൂപയുടെ സി.എസ്.ആര്‍ ഫണ്ട് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി മലബാര്‍ ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ വാര്‍ഷിക നീക്കിവെപ്പാണിത്.
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്‍റെ ദീര്‍ഘവീക്ഷണത്തിന്‍റെ ഫലമായി സ്ഥാപിതമായതാണ് അടല്‍ ബിഹാരി വാജ്പേയി കൗശല്യ വികാസ് കേന്ദ്ര. യുവാക്കള്‍ക്ക് വൊക്കേഷണല്‍ ട്രെയിനിംഗ്, സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍, കരിയര്‍ കൗണ്‍സിലിംഗ്, പ്ലേസ്മെന്‍റ് പിന്തുണ എന്നിവ നല്‍കുന്ന ഒരു പ്രധാന നൈപുണ്യ വികസന കേന്ദ്രമാണിത്. യുവാക്കളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും ഈ കേന്ദ്രം സഹായിക്കുന്നു.
യുവാക്കളെ ശാക്തീകരിക്കുന്നതിലും അവരെ അര്‍ത്ഥവത്തായ തൊഴിലവസരങ്ങള്‍ക്കായി സജ്ജരാക്കുന്നതിലും നൈപുണ്യ വികസനം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. څപോഷകാഹാരം ലഭ്യമാക്കിക്കൊണ്ട് വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നത് ഏറ്റവും മഹത്തായ കാര്യമാണ്. പഠനത്തിലും വ്യക്തിഗത വളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് അവരെ പ്രാപ്തരാക്കും. ഇതിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. ഇത്തരത്തിലുള്ള സംയുക്ത ശ്രമങ്ങള്‍ യുവാക്കളുടെ വികസനത്തിനും, തൊഴില്‍ക്ഷമതയ്ക്കുമുള്ള ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് അര്‍ത്ഥവത്തായ സംഭാവന നല്‍കുന്നു.’ അദ്ദേഹം പറഞ്ഞു.
പോഷകാഹാരവും വിദ്യാഭ്യാസവും പരസ്പര ബന്ധിതമാണെന്നും അനുകൂലമായ ഒരു പഠനാന്തരീക്ഷത്തിന് ഗുണമേന്മയുള്ള പരിശീലനത്തിനൊപ്പം പോഷകാഹാരവും ആവശ്യമാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. څഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയിലൂടെ ഈ അടിസ്ഥാനപരമായ ആവശ്യം പരിഹരിക്കാനും സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക ശാക്തീകരണത്തിലേക്കും എത്താനായി ആളുകളെ പിന്തുണയ്ക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നൈപുണ്യ വികസനവും പോഷകാഹാരവും സാമൂഹിക പിന്തുണയും ഒത്തുചേര്‍ന്നുകൊണ്ടുള്ള ഇത്തരം സംരംഭങ്ങള്‍ യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയും ദീര്‍ഘകാല സാമൂഹിക വികസനത്തിന് സംഭാവന നല്‍കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നുچ അദ്ദേഹം പറഞ്ഞു.
അടല്‍ ബിഹാരി വാജ്പേയി കൗശല്യ വികാസ് കേന്ദ്രയിലെ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിലൂടെ പോഷകാഹാരം, പഠനം, ഉപജീവന അവസരങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന പൊതുവായ പ്രതിബദ്ധതയെയാണ് മലബാര്‍ ഗ്രൂപ്പ് പ്രതിഫലിപ്പിക്കുന്നത്. പട്ടിണി നിര്‍മാര്‍ജനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഭവന നിര്‍മാണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് മലബാര്‍ ഗ്രൂപ്പിന്‍റെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടപ്പാക്കുന്നത്. സി എസ് ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ വ്യവസ്ഥാപിതവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ മലബാര്‍ ഗ്രൂപ്പിന് സാധിക്കുന്നുണ്ട്.






