Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി കാൽപന്ത് പൂരം; ലോകകപ്പിന് ഇന്ന് കിക്കോഫ്, ആദ്യ മത്സരത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മെക്സിക്കോ സിറ്റി: ഇന്ന് മുതൽ ലോകം ഒരു കാൽപന്തിന് ചുറ്റും കറങ്ങും. വിഖ്യാത അസ്ടെക്ക സ്റ്റേഡിയത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനത്തിന് അരങ്ങൊരുങ്ങിക്കഴി‍ഞ്ഞു. ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സഹ ആതിഥേയ ടീമായ മെക്സിക്കോയും ആഫ്രിക്കൻ കരുത്തുമായെത്തുന്ന ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നു. 16 വർഷം മുൻപ് മറ്റൊരു ജൂൺ 11ന് ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലും ഏറ്റുമുട്ടിയത് ഇതേ ടീമുകൾ തന്നെ.

തിങ്ങിനിറയുന്ന അസ്ടെക്ക സ്റ്റേഡിയത്തിൽ നാട്ടുകാരുടെ പിന്തുണയാകും ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ മെക്സിക്കോയുടെ ഏറ്റവും വലിയ കരുത്ത്. മെക്സിക്കോ 2025 നവംബർ മുതൽ കളിച്ച 8 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല (6 ജയം, 2 സമനില). തങ്ങൾ ആതിഥേയത്വം വഹിച്ച 2010 ലോകകപ്പിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് കളിക്കുന്നത്. അവസാന നാല് മത്സരങ്ങളിൽ ഒരു വിജയം പോലുമില്ല (2 സമനില, 2 തോൽവി).

Tags :
Advertisement
WhiteswanTV Footer