കാന്‍പൂര്‍: സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന് ഓഫ് മാര്‍ക്ക് (OSM) പോര്‍ട്ടലിലെ സുരക്ഷാ പ്രശ്നങ്ങള്‍ പുറത്തെത്തിച്ച ഹാക്കര്‍ നിസര്‍ഗ അധികാരിക്ക് ജോലി നൽകി ഐഐടി കാണ്‍പൂര്‍. ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി ഇന്നവേഷന്‍ ഹബ്ബിലാണ് നിയമനം.
ഐഐടി കാന്‍പൂരിലെ ടെക്നോളജി ഇന്നവേഷന്‍ ഹബ്ബായ C3iHubല്‍ ഓപ്പണ്‍ – സോഴ്സ് ഇന്റലിജന്‍സ്(OSINT) ആന്‍ഡ് ത്രെറ്റ് ഇന്റലിജന്‍സ് എന്‍ജിനീയറാണ് 19വയസ് മാത്രം പ്രായമുള്ള അധികാരി.
സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന OSM പോർട്ടലിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടെന്ന് നിസർഗ അധികാരി മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. അധ്യാപകരുടെ പേര്, റോൾ നമ്പർ, ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് ഡാറ്റയിൽ മാറ്റം വരുത്താൻ കഴിയുന്ന സാഹചര്യം ഉണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഈ അവകാശവാദങ്ങൾ സിബിഎസ്ഇ തുടക്കത്തിൽ നിഷേധിച്ചിരുന്നു.






