Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവം; കോൺഗ്രസിൻ്റെ ഹർജി നാളെ പരിഗണിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയ നടപടി സംബന്ധിച്ച് കോൺഗ്രസ് നൽകിയ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. അതുവരെ ഫലപ്രഖ്യാപനം നടത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് നല്‍കിയ നിവേദനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. കോൺഗ്രസ് നേതാവിനെതിരെ സംസ്ഥാനത്തിൻ്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ നടപടിയെടുത്തില്ല എന്നാണ് പരാതിയിൽ ഉണ്ടായിരുന്നത്. കോടതിയിൽ മീനാക്ഷി നടരാജനെതിരെ നോട്ടീസ് അയച്ചെങ്കിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. നിയമപരമായ പിഴവുകൾ തിരുത്തി ഹർജി വീണ്ടും സമർപ്പിക്കാമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. അതേസമയം മൂന്ന് ബിജെപി സ്ഥാനാർഥികൾ നിലവിൽ മത്സരരംഗത്ത് എതിരില്ലാതെ നിൽക്കുകയും ചെയ്തതിനാൽ ഫലപ്രഖ്യാപനം വൈകാവാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്.

എന്നാൽ ഫലപ്രഖ്യാപനം തടയണം എന്ന ആവശ്യത്തോട് കോടതി പ്രതികരിച്ചില്ല. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണെന്നിരിക്കെ മൂന്ന് ബിജെപി സ്ഥാനാർഥികൾ നിലവിൽ മത്സരരംഗത്ത് എതിരില്ലാതെ നിൽക്കുകയും ചെയ്തതിനാൽ ഫലപ്രഖ്യാപനം വൈകാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. നാളത്തെ സുപ്രീംകോടതി തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തെ നിർണായകമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

Advertisement
WhiteswanTV Footer