Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി യുവാവ് സാഹസികമായി രക്ഷപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ഈസ്റ്റ് ലണ്ടനിൽ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി യുവാവ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പൊലീസിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചത്. ഭിത്തിയിൽ നിന്ന് കൈവിട്ട കുട്ടി ജസീലിന്റെ കൈകളിലേക്കാണ് വീണത്.

ചൊവ്വാഴ്ച ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു കെട്ടിടത്തിലായിരുന്നു സംഭവം. പണയ ഇടപാട് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ ഭിത്തിയിൽ തൂങ്ങിക്കിടന്ന കുട്ടിയെ കണ്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. ആളുകൾ നിലവിളിച്ച് സഹായം തേടുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാൻ മുകളിലേക്ക് കയറി.

സംഭവസ്ഥലത്തെത്തിയ ജസീൽ പൊലീസിനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഒടുവിൽ ഭിത്തിയിൽ നിന്ന് കുട്ടിയുടെ പിടിവിട്ടപ്പോൾ താഴെ കാത്തുനിന്ന ജസീലിന്റെ കൈകളിലേക്കാണ് കുട്ടി വീണത്. കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച ജസീൽ, ജോലിക്കായി തയ്യാറെടുക്കുന്നതിനിടെയാണ് പുറത്തുനിന്ന് ശബ്ദം കേട്ടതെന്നും തുടർന്ന് ഓടിയെത്തി കുട്ടിയെ കണ്ടതായും പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനോട് സഹായിക്കാമെന്ന് അറിയിച്ച ശേഷം രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുകയായിരുന്നുവെന്നും ദൈവാനുഗ്രഹം കൊണ്ട് കുട്ടിയെ സുരക്ഷിതമായി പിടിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
WhiteswanTV Footer