Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിപ; സമ്പർക്ക പട്ടികയിൽ 22 പേർ, ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് സമ്പർക്ക പട്ടിക പുറത്തുവിട്ടു. വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ 22 പേർ ഈ പട്ടികയിൽ ഉൾപ്പെടുന്നു. അടിയന്തര നടപടി സ്വീകരിക്കാൻ ആർആർടി സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ, സംസ്ഥാന സർക്കാർ നൽകിയ മാർഗനിർദേശങ്ങൾ അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് തീരുമാനിച്ചു. 22 പേരിൽ 9 പേർ വീട്ടുകാരും അടുത്തുള്ള അയൽവാസികളുമാണ്. ആവശ്യമെങ്കിൽ ഈ പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കും.

കഴിഞ്ഞ ആഴ്ച കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിച്ച യുവാവിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നു. പേഷ്യന്റ് പ്രവേശിച്ചതോടെ കോളേജിലെ പേ വാർഡ് മേഖലയും ചുറ്റുമുള്ള പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നിപ വൈറസ് സാധാരണയായി വവ്വാലുകളിലൂടെയും പന്നികളിലൂടെയും പടരുന്ന ഒരു ജന്തുജന്യ രോഗമാണ്. വൈറസ് ബാധിത വവ്വാലുകളുടെ മൂത്രം, ഉമിനീര്, കുടിവെള്ളം, വവ്വാൽ കടിച്ച പഴങ്ങൾ എന്നിവ വഴിയാണ് മനുഷ്യരിൽ പകരുന്നത്. പനി, ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം എന്നിവ പ്രധാന ലക്ഷണങ്ങളാണ്.

രോഗം ശരീരത്തിൽ പ്രവേശിച്ച് നാലു മുതൽ പതിനാലു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവർ വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix