2026 ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും ഉയരുമ്പോൾ, ഇന്ത്യയിലെ ഫുട്ബോൾ ആരാധകരും കിക്കോഫിനായി കാത്തിരിപ്പിലാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുണയ്ക്കാനുള്ള ആവേശത്തിലാണ് ആരാധകർ.
ഈ പശ്ചാത്തലത്തിൽ സീ എന്റർടെയിൻമെന്റ് ഇന്ത്യയിൽ ടൂർണമെന്റ് തത്സമയം സംപ്രേഷണം ചെയ്യും. സീ കമ്പനിക്ക് 2034 വരെയുള്ള 38 അധിക ഫിഫ മത്സരങ്ങളുടെ അവകാശവും ലഭിച്ചിട്ടുണ്ട്. ഇതോടെ സീ ഗ്രൂപ്പ് അന്താരാഷ്ട്ര ഫുട്ബോൾ സംപ്രേഷണ രംഗത്ത് ശക്തമായി നിലനിൽക്കും.
കായികരംഗത്തെ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ സീ നാലു പുതിയ സ്പോർട്സ് ചാനലുകൾ ആരംഭിച്ചിട്ടുണ്ട്: യുണൈറ്റ്8 സ്പോർട്സ് 1, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി, യുണൈറ്റ്8 സ്പോർട്സ് 2, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി. കൂടാതെ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ‘സീ5’ വഴി ലോകകപ്പ് മത്സരങ്ങൾ രണ്ട് പ്ലാനുകളിലൂടെ തത്സമയം കാണാം.
ഇവ ലഭ്യമല്ലാത്തവർക്ക് നിരാശപ്പെടേണ്ടതില്ല. ദൂരദർശൻ സ്പോർട്സ് പ്രധാന മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും. ഉദ്ഘാടന മത്സരം, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിഡി ഫ്രീ ഡിഷിൽ ലഭ്യമാകും.






